Pathanamthitta

കഞ്ചാവുമായി എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടോടി, പക്ഷെ ചെന്ന് പെട്ടത് പൊലീസിന്റെ മുന്നിൽ, അറസ്റ്റ്

Please complete the required fields.




പത്തനംതിട്ട: എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ തൊട്ടു പിന്നാലെ പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്ന് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തിരുന്നു.

വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ 100 ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിന് ശേഷം പന്തളം പൊലീസ് പിടികൂടുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ലൈജു. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പന്തളം പൊലീസ് എക്സൈസിന് കൈമാറി.

Related Articles

Back to top button