Ernakulam

സിനിമാ യൂണിറ്റ് വാനിന് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പൊലീസ്

Please complete the required fields.




എറണാകുളം: നെടുമ്പാശ്ശേരിയിൽ വാൻ തടഞ്ഞ് ആക്രമണം. ഫിൽമാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാൻ ആണ് തടഞ്ഞത്.

ഡ്രൈവറെ മർദ്ദിച്ച ശേഷം താക്കോൽ ഊരി അക്രമികൾ വന്ന കാർ ഓടിച്ചു പോയി. നെടുമ്പാശ്ശേരി സിഗ്നൽ ജംഗ്ഷനിൽ ആണ് സംഭവം. എക്കോ സ്‌പോർട് കാറിൽ എത്തിയ എട്ടംഗ സംഘം ആണ് മർദ്ദിച്ചതെന്ന് വാൻ യാത്രക്കാർ.

സിഗ്നൽ ജഗ്ഷനിൽ കുടുങ്ങിയ വാൻ നാട്ടുകാർ റോഡ് അരികിലേക്ക് തള്ളി മാറ്റി. അക്രമം നടത്തിയ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button