Thrissur

കയ്പമംഗലത്ത് നിയന്ത്രണം വിട്ട ടിപ്പർലോറി വൈദ്യുതി പോസ്റ്റിലിടിച്ചു അപകടം; ആർക്കും പരിക്കില്ല

Please complete the required fields.




തൃശൂർ : കയ്പമംഗലം കൂരിക്കുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർലോറി വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം.

ഗ്രാമലക്ഷ്മിയിൽ ലോഡിറക്കി തിരിച്ച് വരുന്നതിനിടെ നിയന്ത്രണം വിട്ട് കൂരിക്കുഴി സലഫി സെൻ്ററിനടുത്തുള്ള വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവർ രോഹിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി പോസ്റ്റും, ടിപ്പറിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

Related Articles

Leave a Reply

Back to top button