
കോട്ടയം: ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊഴുവനാൽ അശോക ഭവനിൽ കൃഷ്ണ കുമാറിന്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്.
കൊഴുവനാൽ- പാല റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമാണ് അപകടമുണ്ടായത്. അശ്വിൻ മർസ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരനാണ്.
അപകടത്തിനു പിന്നാലെ ഇതേ ആശുപത്രിയിലെ ഡോക്ടർ ടോം അതുവഴി വന്നപ്പോൾ അദ്ദേഹത്തിന്റെ വാഹനത്തിൽ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്മിതയാണ് മരിച്ച അശ്വിന്റെ അമ്മ. സഹോദരി അശ്വതി. സംസ്കാരം പിന്നീട് നടക്കും





