
കോഴിക്കോട്: വടകരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്.
പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുകയാണ്.
മഴ കനത്തതോടെ വടകരയിൽ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്.





