Kozhikode
കോഴിക്കോട് വടകരയിൽ ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: തുടർച്ചയായി പെയ്ത മഴയിൽ വടകര ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു. കഴിഞ്ഞമാസം നിർമ്മിച്ച മതിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞു വീണത്. ചെങ്കൽ കൊണ്ട് കെട്ടിയ മതിൽ ആണ് തകർന്നത്.
നിരവധി രോഗികളും വാഹനങ്ങളും കടന്നുപോകുന്ന വഴിയിലാണ് മതിലിടിഞ്ഞത്. ആർക്കും ആളപായമില്ല. റോഡിന്റെ മറുഭാഗം വരെ കല്ല് പതിച്ചു. മതിൽ ഇടിഞ്ഞതിന് കാരണം അശാസ്ത്രീയമായ നിർമ്മാണമാണെന്ന നിലവിൽ പരാതിയും ഉയർന്നിരിക്കുകയാണ്.





