Palakkad

പാലക്കാട് കുട്ടികളുമായി പോയ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Please complete the required fields.




പാലക്കാട് : ചാലിശ്ശേരി പെരുമണ്ണൂരിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്.

കുട്ടികൾ പരിക്കേൽക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങി നിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തോട് ചേര്‍ന്നാണ് ബസ് സഞ്ചരിച്ചത്. അപകടമുണ്ടായ സ്ഥലത്തെ റോഡിലെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Related Articles

Leave a Reply

Back to top button