Kozhikode

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ്തൊഴിലാളിക്ക് ചമലിലെ തൊഴിലിടത്തു വെച്ച് പാമ്പുകടിയേറ്റു

Please complete the required fields.




കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 4ാം വാർഡ് ചമലിലെ വെണ്ടേക്കുംചാൽ ഭാഗത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലിന് ഇറങ്ങിയ ലീല വള്ളുവർക്കുന്ന് എന്ന തൊഴിലാളിക്ക് ചമൽ-താഴെ കൊളമല ഭാഗത്തെ തൊഴിലിടത്ത് നിന്ന് പാമ്പുകടിയേറ്റു.

4ാം വാർഡ് മേറ്റ് ബീന, വാർഡ് മെബ്ബറും ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അനിൽജോർജ്, ഗിരിഷ് എന്നിവർ ചേർന്ന് പ്രാഥമിക ചികിത്സകൾക്കായി ചമൽ ഫ്രണ്ട്സ് ഹെൽത്ത് കെയർ ക്ലിനിക്ക്, താമരശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എത്തിക്കുകയും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്ക് ലീലയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപകട നില തരണം ചെയ്യ്തതിനാൽ അടുത്ത ദിവസം ഡിസ്ചാർജാവും.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സൈനുദ്ദീൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് എഞ്ചീനിയർ മുഹമ്മദ് ഷാക്കിർ, 4-ാം വാർഡ് വികസന സമിതി കൺവീനർ നാസർ ചമൽ, മുജിബ് വേണാടി എന്നിവർ താമരശേരി താലൂക്ക് ആശുപത്രിയിലും-കോഴിക്കോട് മെഡിക്കൽ കോളേജിലും, ഓവർസീയർ മുഹമ്മദ് അസ്ലം താമരശേരി താലൂക്ക് ആശുപത്രിയിലും സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button