
ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 22 ക്കാരൻ അറസ്റ്റിൽ . ഫറോക്ക് കുമ്പപ്പാടം വടക്കേ വളപ്പിൽ ആഷിക് ആണ് പോലീസ് പിടിയിലായത്.
സമൂഹ മാധ്യമം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ആയിരുന്നു പീഡനം . പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .





