
കോഴിക്കോട് : കുറ്റ്യാടി ഊരത്ത് കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. വേളം ചെറുകുന്ന് സ്വദേശി കൊല്ലന്റെ മീത്തൽ രബീഷ് (34) ആണ് പരിക്കേറ്റത്.
കുറ്റ്യാടിയിൽ നിന്നും ചെറുകുന്നിലേക്ക് ബൈക്കിൽ പോകവേ ഊരത്ത് വച്ച് കാട്ടുപന്നി കുറുകച്ചാടി ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ രബീഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിനും കേടു പറ്റിയിട്ടുണ്ട്.





