Kozhikode

വടകരയിൽ കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : ഉറ്റവരും നാട്ടുകാരും പൊലീസും ഒരു രാപകൽ തിരഞ്ഞു. ഒടുവിൽ വടകര കുഞ്ഞിപ്പള്ളിയിൽ വീട് വിട്ടിറങ്ങിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുഞ്ഞിപ്പള്ളി അണ്ടികമ്പനിക്കടുത്ത തൈകണ്ടിയിൽ ജലാലുദ്ധീന്റെ ഭാര്യ സറീന(40) യാണ് മരിച്ചത് . ഇന്ന് പുലർച്ചെ ഒരു മണിയോടെ യാണ് സറീനയുടെ സ്വന്തം വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്.

ഇന്നലെ പുലർച്ചെ 4:56ന് ഭർതൃ വീട്ടിൽനിന്നും ഇറങ്ങിപ്പോയതായിരുന്നു ഇവർ. തൊട്ടടുത്തുള്ള സിസിടിവി ക്യാമറയിൽ പർദയും സ്‌കാഫുമാണ് ധരിച്ച് സറീന നടന്ന് പോകുന്നതായി കണ്ടിരുന്നു. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും ബന്ധുക്കൾ പറഞ്ഞു.

ചോമ്പാൽ പോലീസിൽ പരാതി നൽകിയിതിനെ തുടർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാർ കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് വെളളത്തിനടിയിൽ സറീനയെ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉച്ചയോടെ കുഞ്ഞി പള്ളിയിൽ ഖബറടക്കും. അഞ്ചു വയസ്സുള്ള മുഹമ്മദ് മഖ്ദൂബ് ഏക മകനാണ്.

ഉപ്പ : അബ്ദുള്ള ഉമ്മ : പരേതയായ ബീവി . സഹോദരങ്ങൾ: ഹാരിസ് , നൗഷാദ് , സീനത്ത് , നസീമ, സെഫ്രി , ജെസി.

Related Articles

Leave a Reply

Back to top button