
കോഴിക്കോട് : ശക്തമായ കാറ്റിനെ തുടർന്ന് പുതിയാപ്പ ഹാര്‍ബറിനു സമീപം മീന്‍പിടിത്ത ബോട്ട് മറിഞ്ഞു. ഹരിനാമം എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 26 മത്സ്യത്തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു.
തലകീഴായി മറിഞ്ഞ ബോട്ടിൽ നിന്നും മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബോട്ട് കരയ്ക്കെത്തിച്ചത്.





