
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ച സംഭവം. പ്രതിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
എന്നാൽ ഇയാള്‍ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജില്‍ എത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു. കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു.
എന്നാൽ ആരാണ് കത്തയക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാലക്കാട് ജില്ലയിലെ വനിത ജുഡിഷ്യൽ ഓഫിസർക്ക് അശ്ലീല കത്തയച്ചുവെന്ന പരാതിയിൽ ഇയാളെ പാലക്കാട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.





