
കോഴിക്കോട്: അങ്ങാടിക്കടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് വാഹനം കത്തിനശിച്ചു. പൂനൂര് ഉമ്മിണികുന്ന് മുഹമ്മദ് ഷാഫിയുടെ ഗുഡ്സ് വാഹനമാണ് പൂനൂർ ഭാരത് പെട്രോൾ പമ്പിന് എതിർവശത്തുള്ള വർക് േഷാപ്പ് കോമ്പൗണ്ടിൽ തീപിടിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 4.40ഓടെയായിരുന്നു സംഭവം. നിർത്തിയിട്ട വാഹനത്തിൽനിന്ന് തീ ആളിക്കത്തുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാരും നരിക്കുനിയില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ ടി. ജാഫർ സാദിഖ്, അസി. സ്റ്റേഷൻ ഓഫിസർ എന്‍. രമേശന്, എസ്.എഫ്.ആർ.ഒ വി. വിജയൻ, എസ്.കെ. സുധീഷ്, എം.വി. അരുൺ, പി.എം. റെജിൻ, രഞ്ജിത്ത്, ടി. സജിത്ത് കുമാർ, എൻ.കെ. വിജയൻ, പി.കെ. സോമൻ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളുമാണ് തീ അണച്ചത്.
വാഹനത്തിന്റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.





