Kozhikode

കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ പാഠപുസ്തക ശിൽപശാല സംഘടിപ്പിച്ചു

Please complete the required fields.




ഓമശ്ശേരി: സർവ്വശിക്ഷ കേരളയുടെയും കൊടുവള്ളി ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ സചിത്ര രക്ഷാകർതൃ ശാക്തീകരണം ലക്ഷ്യമാക്കി സചിത്ര പാഠപുസ്തക നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും പഠന പ്രകിയയുടെ ഭാഗമാക്കി കുട്ടികൾക്ക് പഠനം അനായാസവും ആസ്വാദ്യകരവുമായ അനുഭവമാക്കി മാറ്റുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. രണ്ടു ദിവസങ്ങളിലായി നടത്തിയ ശില്പശാലയ്ക്ക് അധ്യാപകരായ രാജശ്രീ, ഷിതിൻ വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സി.എ ആയിഷ ശിൽപശാല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുവള്ളി ബി.ആർ.സി-ബി.പി.സി മെഹറലി മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സി ട്രെയിനർ ഷൈജ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ഷൈനി തോമസ്, സ്കൂൾ മാനേജർ ഫാ.ബിബിൻ ജോസ്, പി.ടി.എ പ്രസിഡന്റ് മനോജ് കുമാരൻ, സി.ആർ.സി കോർഡിനേറ്റർ ജാസ്മിൻ, സ്റ്റാഫ് സെക്രട്ടറി സുധേഷ്‌ വി, എസ്.ആർ.ജി കൺവീനർ ജോമി ജോസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button