Kerala

വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു

Please complete the required fields.




ചാരുംമൂട് : താമരക്കുളം ചത്തിയറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു. ചത്തിയറ തെക്ക് സ്വദേശിയായ അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്. കൈക്ക് പരിക്ക് പറ്റിയ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയമായിരുന്നു വീടിനുള്ളിലെത്തിയ നായ കുട്ടിയെ ആക്രമിച്ചത്. കൈക്ക് കടിയേറ്റതോടെ കുട്ടി നിലവിളിച്ച് കൊണ്ട് ചാടിയെഴുന്നേറ്റു. മാതാവ് ഓടിയെത്തിയപ്പോഴേക്കും നായ വീടിനുളളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

ചാരുംമൂട് മേഖലയിലെ ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം, താമരക്കുളം ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം പേരെ തെരുവുനായ്ക്കള്‍ കടിച്ചിരുന്നു.

Related Articles

Leave a Reply

Back to top button