India

കാലാവസ്ഥ ചതിച്ചു; പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദര്‍ശനം മാറ്റിവച്ചു

Please complete the required fields.




ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു. ഭൂട്ടാനിലേക്ക് വ്യാഴാഴ്ച പോകാനിരിക്കെയാണ് തീരുമാനം.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാര്‍ച്ച്‌ 21- 22 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ പറോ വിമാനത്താവളത്തിലെ കാലാവസ്ഥ മോശമായതോടെയാണ് യാത്ര മാറ്റിവച്ചത്. പുതിയ തിയതി ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം.

Related Articles

Back to top button