Sports
എഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടന്നേക്കും; ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടന്നേക്കും. പാകിസ്താൻ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ചതായാണ് റിപ്പോർട്ട്. പാകിസ്താനിലും ശ്രീലങ്കയിലുമായി മത്സരങ്ങൾ നടന്നേക്കും. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലെ രണ്ട് വേദികളിലായാവും നടക്കുക.
ടൂർണമെൻ്റിലെ ആകെ 13 മത്സരങ്ങളിൽ നാലോ അഞ്ചോ മത്സരങ്ങൾ പാകിസ്താനിൽ നടക്കും. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ആ മത്സരം ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാവും നടക്കുക. പാകിസ്താനിൽ ലാഹോറിലാവും മത്സരങ്ങൾ. സെപ്തംബർ 1 മുതൽ 17 വരെയാണ് നിലവിൽ ടൂർണമെൻ്റിനായി മാറ്റിവച്ചിരിക്കുന്ന വിൻഡോ.





