Kozhikode
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ

കോഴിക്കോട്: പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത് .
മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന് അപകടത്തില്‍ പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.





