Kerala

കേരളത്തിൽ എം.എസ്‌.സി നഴ്‌സിങ് പ്രവേശനം; ഏഴ് സർക്കാർ നഴ്‌സിങ് കോളേജുകളിലായി 162 സീറ്റ്

Please complete the required fields.




കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനുകീഴിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ സർക്കാർ നഴ്‌സിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളേജുകളിലും വിവിധ സ്പെഷ്യലൈസേഷനുകളിൽ നടത്തുന്ന രണ്ടുവർഷ എം.എസ്‌.സി നഴ്‌സിങ് പ്രോഗ്രാം 2025 പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർ പ്രവേശന പരീക്ഷ അഭിമുഖീകരിക്കണം.

സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജുകളും സർക്കാരും തമ്മിൽ കരാറിൽ ഏർപ്പെടുന്നമുറയ്ക്ക് ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ഈ വിഭാഗം കോളേജുകളുടെ പട്ടിക വ്യക്തമാകും. അവിടെയുള്ള ഗവൺമെൻ്റ് സീറ്റുകളാണ് ഈ പ്രക്രിയയുടെ പരിധിയിൽവരുന്നത്.
സ്പെഷ്യലൈസേഷനുകൾ : ചൈൽഡ് ഹെൽത്ത് നഴ്‌സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ്, മെഡിക്കൽ സർജിക്കൽ നഴ്‌സിങ്, മെൻ്റൽ ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്‌സിങ് എന്നീ സ്പെഷ്യലൈസേഷനുകൾ വിവിധ ഗവൺമെൻ്റ് നഴ്‌സിങ് കോളേജുകളിലായി ലഭ്യമാണ്. മൊത്തം സീറ്റ് 162 (ആലപ്പുഴ-28, എറണാകുളം-16, കണ്ണൂർ-10, കോട്ടയം-22, കോഴിക്കോട്-80, തിരുവനന്തപുരം-36, തൃശ്ശൂർ-20).

Related Articles

Back to top button