
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. യുവതിയുടെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയതിനാലാണ് റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ ദിവസമാണ് തനിക്ക് നീതി ലഭിച്ചില്ലെന്ന് ഇരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളായ ജീവനക്കാരെ ആശുപത്രി തിരിച്ചെടുത്തതിൽ പ്രതികരണവുമായി ആണ് യുവതി രംഗത്തു വന്നത്.
പ്രതികൾക്കെതിരെ കർശന നിയമ നടപടി വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർക്ക് അടക്കം അതിജീവിത പരാതി നൽകി കേസുമായി മുന്നോട്ട് പോവുകയാണ്.





