Ernakulam

എറണാകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും ബസും പൊലീസ് കസ്റ്റഡിയിൽ

Please complete the required fields.




കാലടി : എറണാകുളം കാലടിയിൽ മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ ബസാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് പരിശോധനയിൽ ഡ്രൈവർ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എഞ്ചൽ ബസിനെതിരെ മുമ്പും നിരവധി പരാതി വന്നിട്ടുണ്ട്.

Related Articles

Leave a Reply

Back to top button