
കാസർഗോഡ് : കാഞ്ഞങ്ങാട് പുതിയകോട്ട ലോഡ്ജിൽ യുവതിയെ കുത്തികൊലപ്പെടുത്തി. പുതിയകോട്ടയിലെ സപ്തഗിരി ലോഡ്ജ് മുറിയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഉദുമ അരമങ്ങാനം ബാരമുക്കുന്നോത്ത് സ്വദേശിനിയായ ദേവികയാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം യുവാവ് പോലീസിൽ കീഴടങ്ങി. ബോവിക്കാനം സ്വദേശി സതീഷാണ് പോലീസിൽ കീഴടങ്ങിയത്.





