
കുന്ദമംഗലം:കുന്ദമംഗലത്തും,പരിസര പ്രദേശത്തും തെരുവ് നായ ശല്യം രൂക്ഷമാകുന്നു.റോഡിലൂടെ കൂട്ടമായി സഞ്ചരിച്ച് വാഹനത്തിന് കുറുകെ ചാടുന്നത് പതിവാണ്.ഇത്
കാൽ നടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്
അതിരാവിലെ പത്രവിതരണക്കാരും പാൽവിതരണക്കാരും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. രാവിലെ നടക്കാനിറങ്ങുന്നവർ നായകളെ ഭയന്ന് നടത്തം നിർത്തിയിരിക്കുകയാണ്. നാട്ടുകാർ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു





