Kozhikode

വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് കോഴിക്കോട് ബാലുശേരിയിൽ കഞ്ചാവ് വിൽപന നടത്തിയ സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു

കണ്ണൂർ അമ്പായത്തോട് സ്വദേശി അലക്‌സ് വർഗീസ്, സഹോദരൻ അജിത്, താമരശേരി തച്ചംപൊയിൽ സ്വദേശി പുഷ്പയെന്ന റജിന, പരപ്പൻപൊയിൽ സനീഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏകരൂലിൽ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന.

വീട്ടിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് കണ്ടെടുത്തു. വീട്ടിൽ ഉച്ചയോടെ പൊലീസ് പരിശോധനയ്‌ക്ക് എത്തുകയായിരുന്നു. പ്രതികളിൽ രണ്ടുപേർ നേരത്തെ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

റജിനയ്ക്ക് എതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസ് നിലവിലുണ്ട്. വാടകവീട്ടിൽ വച്ചും കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയുമായിരുന്നു വിൽപന. ഇവിടെ രാത്രി കാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്ന് പോകുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

Related Articles

Leave a Reply

Back to top button