Palakkad

കാട്ടാനയുടെ മുന്നില്‍പ്പെട്ട് രക്ഷപ്പെടുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് പരുക്ക്

Please complete the required fields.




പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരുക്കേറ്റത്. താടിയെല്ലിന് പരുക്കേറ്റ ചന്ദ്രന്റെ പല്ലുകളും ഇളകിയിട്ടുണ്ട്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോകുമ്പോഴാണ് ആനയുടെ മുന്നില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് സംഭവം നടന്നത്.

ഓടിയടുക്കാന്‍ ശ്രമിക്കുന്ന കൊമ്പനെ കണ്ട് പരിഭ്രാന്തനായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രന് പരുക്കേല്‍ക്കുകായിരുന്നു. ഇന്നലെയും ഡാം പരിസരത്ത് മീന്‍ പിടിക്കാന്‍ പോയയാള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടിരുന്നു. ഇന്നലെ ഡാം പരിസരത്ത് കണ്ടെത്തിയ പിടി പതിനാലാമനാണോ ചന്ദ്രനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Back to top button