
വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. പല തവണയായി 160000 രൂപ തട്ടിയ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ എന്ന 29 വയസുകാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ മേനംകുളം സ്വദേശി അനുപമയുടെ പരാതിയിലാണ് അശ്വതി പിടിയിലായത്. ജോലി വാഗ്ദാനം നല്‍കിയും വീട് വെക്കാന്‍ ലോണ്‍ ഏര്‍പ്പാടാക്കാം എന്ന് വിശ്വസിപ്പിച്ചുമാണ് അശ്വതി തട്ടിപ്പ് നടത്തിയത്. ഏഴ് ലക്ഷം രൂപയുടെ ലോണ്‍ പാസായെന്ന് പറഞ്ഞ ചെക്ക് നല്‍കി ഇവര്‍ വിശ്വാസം ആര്‍ജിച്ചെടുത്തു. ചെക്ക് മടങ്ങിയതോടെയാണ് മേനംകുളി സ്വദേശിക്ക് തട്ടിപ്പ് മനസിലായത്.





