
കോഴിക്കോട്: സ്ത്രീകളെ ലോഡ്ജില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം വള്ളിക്കുന്ന മാങ്ങാട്ടുഞാലില്‍ സനീഷ് (35), പാലക്കാട് ആലത്തൂര്‍ പത്തനാപുരം ഷമീര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.





