
താമരശ്ശേരി: സാമ്പ്രദായിക പാര്‍ട്ടികളെല്ലാം ഭരണകൂട തേര്‍വാഴ്ചയുടെ മുന്നില്‍ നിശബ്ദരും നിഷ്‌ക്രിയമായി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും നിര്‍ഭയത്വവും നല്‍കുന്നതാണ് എസ് ഡി പി ഐ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയമെന്ന് ജില്ലാ ട്രഷറര്‍ അസീസ് മാസ്റ്റര്‍. എസ് ഡി പി ഐ താമരശ്ശേരി പഞ്ചായത്ത് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന ഗൗരി തച്ചംപൊയിലിന് എസ് ഡി പി ഐ ജില്ല കമ്മറ്റി അംഗം സന്ധ്യ ഉമേഷ് മെമ്പര്‍ഷിപ്പ് നല്‍കി. നൗഫല്‍ വാടിക്കലിന്റെ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സലിം കാരാടി, സിറാജ് തച്ചംപൊയില്‍, അഫ്‌സല്‍, ഉമേഷ് എന്നിവര്‍ സംസാരിച്ചു. ജാഫര്‍ പരപ്പന്‍പൊയില്‍ സ്വാഗതവും റാഫി തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.





