Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം : മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 800 രൂപയാണ്. ഇന്ന് പവന് 80 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് ഒരു പവന് സ്വർണത്തിന്റെ നിരക്ക് 45200 രൂപയാണ്.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം.

കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5650 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4680 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപ ഉയർന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Articles

Back to top button