Kozhikode

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ചർദ്ദി; പന്ത്രണ്ടുവയസുകാരൻ മരിച്ചു

Please complete the required fields.




കോഴിക്കോട്: ചർദ്ദിയെ തുടർന്ന് അരിക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിസായി ആണ് മരിച്ചത്. പന്ത്രണ്ടുവയസായിരുന്നു. ഇന്ന് രാവിലെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു മരണം.

എസ്ക്രീം കഴിച്ചതിന് പിന്നാലെ ഇന്നലെ വെെകീട്ട് കുട്ടിക്ക് ചർദ്ദി അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇന്ന് പുലർച്ചെ കൂടുതൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പോലീസും ആരോ​ഗ്യ വിഭാ​ഗവും കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തി. ഐസ്ക്രീം കഴിച്ചതിനെ തുടർന്നാണ് ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത് എന്നതിനെ തുടർന്ന് ആരോ​ഗ്യ വിഭാ​ഗം സാമ്പിളുകൾ ശേഖരിച്ചു

Related Articles

Leave a Reply

Back to top button