Kozhikode

താമരശ്ശേരി റെയിഞ്ച് ഫോറസ്ററ് ഓഫിസിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

Please complete the required fields.




താമരശ്ശേരി: കേരള കൃഷി വകുപ്പ് പച്ചക്കറികൃഷി പ്രോത്സാഹന പദ്ധതി 2022-23 പ്രകാരം നടപ്പാക്കിയ താമരശ്ശേരി റെയിഞ്ച് ഫോറസ്ററ് ഓഫിസിലെ പച്ചക്കറി കൃഷി വിളവെടുപ്പ് താമരശ്ശേരി റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം.കെ രാജീവ് കുമാർ നിർവഹിച്ചു.

സർക്കാർ സ്ഥാപനങ്ങൾക്ക് മൺചട്ടിയിൽ പച്ചക്കറികൃഷികൾ നടത്തുന്നതിനായി താമരശ്ശേരി കൃഷി ഓഫീസിൽ നിന്നും താമരശ്ശേരി വനം റെയിഞ്ചിനു നൽകിയ 50 മൺചട്ടികളിൽ വളർത്തിയ പച്ചക്കറി കൃഷിയിൽ നിന്നുള്ള വിളവെടുപ്പാണ് നടത്തിയത്.

Related Articles

Leave a Reply

Back to top button