Kozhikode

ചമല്‍ പൂവന്‍ മലയിലെ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്‌സൈസിന്റെ പരിശോധന; 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Please complete the required fields.




കട്ടിപ്പാറ: ചമല്‍ പൂവന്‍ മലയിലെ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്‌സൈസിന്റെ പരിശോധന. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചിങ്ങണാംപൊയിലില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം കുത്തനെ കാല്‍നടയായി കയറിയാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

ചമല്‍, കേളന്‍മൂല, പൂവന്‍ മല, എട്ടേക്ര പ്രദേശങ്ങളില്‍ എക്‌സ്സൈസ് നിരന്തരമായി റെയ്ഡുകള്‍ നടത്തുകയും വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത മലയുടെ കുത്തനെയുള്ള ചെരുവുകളിലാണ് ഇപ്പോള്‍ വാറ്റുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രിവന്റീവ് ഓഫീസര്‍ പ്രവേശ്. എം, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഷാജു.സി.ജി, രബിന്‍. ആര്‍. ജി. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Back to top button