Kozhikode

താമരശ്ശേരി രൂപത മാതൃവേദി ജനറൽബോഡി യോഗവും വാർഷിക സമ്മേളനവും നടന്നു

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി രൂപത സീറോ മലബാർ മാതൃവേദിയുടെ ജനറൽബോഡി യോഗവും വാർഷിക സമ്മേളനവും നടത്തി. താമരശ്ശേരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

ഫാ.വിൽസൺ ഇലവത്തിങ്കൽകൂനൻ ക്ലാസ് നയിച്ചു. രൂപത വികാരി ജനറാൾ മോൺ.ഫാ.ജോൺ ഒറവുംകര, സീറോ മലബാർ മാതൃവേദി രൂപത ഡയറക്ടർ ഫാ.ജോസുകുട്ടി അന്തീനാട്, സീറോ മലബാർ മാതൃവേദി രൂപത പ്രസിഡന്റ് ലിസ്സി, രൂപത എ.കെ.സി.സി പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ്, കെ.സി.വൈ.എം രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button