
തൃശൂര്‍: ചാലക്കുടി പരിയാരത്ത് കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു . റോഡിലൂടെ നടന്ന് പോകുകയായിരുന്ന പരിയാരം സ്വദേശി അന്നു (70), കാറിലുണ്ടായിരുന്ന ആനി (60) എന്നിവരാണ് മരിച്ചത്. പരിയാരം സിഎസ്ആര്‍ കടവില്‍ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടം.
ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം നടന്നത്. പരിയാരം ചില്ലായി ദേവസിയുടെ ഭാര്യ അന്നുവിനെ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയും പിന്നീട് മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്ന കൊന്നക്കുഴി തോമസ് എന്നയാളെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോമസിന്റെ ഭാര്യയാണ് മരിച്ച ആനി. അന്നുവും ആനിയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.





