
കൊയിലാണ്ടി: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 4,25,000 രൂപ പിഴയും. നരിപ്പറ്റ ഉള്ളിയോറ ലക്ഷംവീട് കോളനിയിലെ സിദ്ധാര്‍ഥനെ(61)യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ടി.പി. അനില്‍ ശിക്ഷിച്ചത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വി. വിനീഷ്കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിന്‍ ഹാജരായി.





