Idukki

തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം; യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

Please complete the required fields.




ഇടുക്കി : തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ മാത്രം അകലെയുള്ള ലാവ ബ്യൂട്ടി പാർലറിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്.

ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്. പാര്‍ലറിന്‍റെ ഉടമ ഒളിവിൽ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്.

പൊലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവര്‍ പൊലീസിന്‍റെ പിടിയിലായി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലറിനുള്ള ലൈസന്‍സ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെന്‍ററായാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തില്‍ ഉമടയുടെ അറിവോടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ലാവ ബ്യൂട്ടി പാര്‍ലറിന്‍റെ ഉടമ. റെയ്ഡിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

സന്തോഷ് കുമാറിന് ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ടെന്ന വിവരം ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ് തൊടുപുഴ പൊലീസ്. പിടിയിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.

Related Articles

Leave a Reply

Back to top button