Wayanad

വയനാട് ചെതലയത്ത് വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ചു

Please complete the required fields.




വയനാട്: വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. ചെതലയം പുകലമാളം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ രാജന്‍ (43) നാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറിച്ചിയാട് വനമേഖലയിലെ ചൂരക്കുനി ഭാഗത്തായിരുന്നു സംഭവം. കരടി തന്നെ കൈ കൊണ്ട് അടിച്ചതായും കടിച്ചതായും രാജന്‍ പറഞ്ഞു. കഴുത്തില്‍ പരിക്കേറ്റ രാജന്‍ ബത്തേരി താലൂക്ക് ആശു പത്രിയില്‍ ചികിത്സയിലാണ്. ഉള്‍വനത്തില്‍ വെച്ചാണ് സംഭവമെന്ന് വനം വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Back to top button