Kozhikode

പാചകവാതക വില വർദ്ധനവ്; മുസ്ലിം ലീഗ് സായാഹ്നധർണ്ണ നടത്തി

Please complete the required fields.




മാവൂർ: കേന്ദ്ര സർക്കാരിന്റെ പാചക വാതക വിലവർദ്ധനവിനെതിരെ പഞ്ചായത്ത് / മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നം നടത്താനുള്ള മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ നടത്തിയ പ്രതിഷേധ ധർണ്ണ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ടലം വൈസ് പ്രസിഡണ്ടുമാരായ മങ്ങാട്ട് അബ്ദുറസാഖ്, എ.കെ.മുഹമ്മദലി, പഞ്ചായത്ത് ഭാരവാഹികളായ ടി. ഉമ്മർ മാസ്റ്റർ, കെ. ഉസ്മാൻ, യു.എ.ഗഫൂർ ,വി.എൻ. ഇസ്മായിൽ മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം. നൗഷാദ്,
എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ഷാക്കിർ പാറയിൽ, കർഷക സംഘം ജില്ലാ ട്രഷറർ പി.ബീരാൻ കുട്ടി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ.ഖാദർ, മെമ്പർ എം.പി.അബ്ദുൽ കരീം, യു.ഡി.എഫ് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, ഹബീബ് ചെറൂപ്പ, സി.ടി.മുഹമദ് ഷരീഫ്, മുനീർ കുതിരാടം, ടി.കെ.അബ്ദുല്ലക്കോയ, ചിറ്റടി അബ്ദുഹാജി, അമൽ മുഴാപ്പാലം എന്നിവർ പ്രസംഗിച്ചു.
ജന:സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും ട്രഷറർ പി. ഉമ്മർ മാസ്റർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button