
വടകര: അഴിയൂരില്‍ 96 കുപ്പി മാഹി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. 17.28 ലിറ്റര്‍ മാഹി വിദേശമദ്യവുമായി ഒഡിഷ സ്വദേശി ലടാകപാലിലെ മംഗരാജ് ബെഹ്റയാണ് വടകര എക്സൈസ് പിടിയിലായത്.
അഴിയൂര്‍ സ്കൂളിന്റെ മുന്‍വശം റോഡരികില്‍ അഖിലേഷ് സ്മാരക ബസ്സ് ഷെല്‍ട്ടറിന്റെ സമീപം വെച്ചാണ് പിടിയിലായത്. റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് ടി ജെ യും പാര്‍ട്ടിയും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷാജി കെ, സി.ഇ.ഒ ശ്യാം രാജ് എ ഡബ്ള്യു സി ഇ ഒ സീമ പി, ഡ്രൈവര്‍ ശ്രീജിത്ത് കെ പി എന്നിവര്‍ പങ്കെടുത്തു.





