Kozhikode

ഏറാമലയില്‍ നിന്ന് 200 ലിറ്റര്‍ വാഷ് എക്‌സൈസ് പിടികൂടി

Please complete the required fields.




വടകര: ഏറാമല ആദിയൂരില്‍നിന്ന് നാടന്‍ ചാരായം നിര്‍മിക്കാന്‍ സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് എക്‌സൈസ് പിടികൂടി. കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനു സമീപത്തെ ടവറിനടുത്ത് സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു വാഷ്.

എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ജയ പ്രസാദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ സമദ്, സി. ഇ.ഒമാരായ എ. വിനോദ്, കെ.എന്‍. ജിജു, പി. ലിനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button