Pathanamthitta

പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; യുവാവ് പിടിയിൽ

Please complete the required fields.




പത്തനംതിട്ട : പത്തനംതിട്ട തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് പ്രവീണിനെ പിടികൂടിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിൽ ആയ പ്രവീൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Back to top button