Kozhikode

വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട്ട് തുടക്കം

Please complete the required fields.




കോഴിക്കോട്: വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ലയൺസ് പാർക്കിന് പുറകിൽ ബീച്ച് ഗ്രൗണ്ടിൽ വൈകിട്ട് 5 ന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഢി അദ്ധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യതിഥിയാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് 4 മണിക്ക് ബീച്ച് ഹോട്ടലിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലയൺസ് പാർക്കിന് സമീപം സമാപിക്കും.

ചാമ്പ്യൻഷിപ്പിന് ആദ്യ സംഘമായ വീയറ്റനാം ടീമ്മിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫെഡറേഷൻ സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ്, ചീഫ് കോ- ഓർഡിനേറ്റർ ടി.എം അബ്ദുറഹിമാൻ, സംഘാടക സമിതി വൈസ് ചെയർമാൻ എം.മുജീബ് റഹ്മാൻ, ബാബു കെൻസ, ആഷിക്ക് കടാക്കലകം, എം.എ സാജിദ്, സി പി റഷീദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button