Kozhikode

കോഴിക്കോട് കാരപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ മേൽക്കൂര തകർന്നു വീണു; ഒരാൾക്ക് പരിക്കേറ്റു

Please complete the required fields.




കോഴിക്കോട്: കാരപ്പറമ്പിൽ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേൽക്കൂര തകർന്നു വീണ് അപകടം. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത് . രണ്ടു പേരായിരുന്നു പൊളിക്കുന്നുണ്ടായിരുന്നത്.

അതിൽ ഒരാളുടെ ശരീരത്തിലേക്കാണ് മേൽക്കൂര വീണത്. അടിയിൽ കുടുങ്ങി കിടന്ന തൊഴിലാളിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

ഇയാൾ അബോധവസ്ഥയിലായിരുന്നു. കൂടെ ഉണ്ടായിരുന്നയാൾ പുറത്തായിരുന്നതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മേൽക്കൂര മുറിച്ചു മാറ്റുന്നതിനിടെയാണ് ഈ അപകടം നടന്നത്.

Related Articles

Leave a Reply

Back to top button