
പേരാമ്പ്ര: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടക്കുന്നതിനിടെ പ്രകടനം നടത്തിയ യുഡിഎഫ് പ്രകടനത്തിന് നേരെ അക്രമം.
അക്രമത്തിൽ പരുക്കേറ്റ് രണ്ട് പേർ ചികിത്സയിൽ . ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിക്കടുത്ത് തോട്ടത്താംകണ്ടിയിലാണ് അക്രമം നടന്നത്.തോട്ടത്താംകണ്ടിയിലേക്ക് പ്രകടനം നടത്തുകയായിരുന്ന യുഡിഎഫ് പ്രവർത്തകൾക്ക് നേരെ സിപിഎം പ്രവർത്തകർ അക്രമം നടത്തുകയായിരുന്നു.
മുപ്പതോളം പ്രവർത്തകരാണ് പ്രകടനം നടത്തയത്. ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ച് നടത്തിയ പ്രകടനത്തിൽ കെ.കെ. ശൈലജയുടെ പേര് പരാമർശിച്ചതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്.ശൈലജയുടെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് എത്തിയവരും പ്രകടനക്കാരും തമ്മിൽ സംഘർഷമാവുകയായിരുന്നു.രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ യുഡിഎഫ് പ്രവർത്തകരായ വാതുക്കപറമ്പിൽ ഹാരിസ്, കൈതക്കൊല്ലി പ്രഹ്ളാദൻ എന്നിവർക്ക് പരുക്കേറ്റു. പേരാമ്പ്ര പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.





