Kozhikode

എം.​ഡി.​എം.​എയും ക​ഞ്ചാ​വുമായി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലും പെരുവണ്ണാമുഴിയിലും എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ എം.​ഡി.​എം.​എ, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചൊ​വ്വാ​ഴ്ച പ​ക​ൽ മൂ​ന്നി​ന് പേ​രാ​മ്പ്ര ടൗ​ണി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​വി​ലും​പാ​റ വ​ട്ടി​പ്പ​ന സ്വ​ദേ​ശി ജി​ന്റോ തോ​മ​സി(22)​ൽ നി​ന്നും 380 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കെ.​എ​ൽ 72 സി 3108 ​ന​മ്പ​ർ സു​സു​ക്കി ആ​ക്സ​സ് സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പെ​രു​വ​ണ്ണാ​മു​ഴി​യി​ൽ​നി​ന്ന് 400 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യും 40 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി എ​സ്റ്റേ​റ്റ്മു​ക്ക് സ്വ​ദേ​ശി ആ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ.​എ​ൽ 71 ജി 5351 ​ന​മ്പ​ർ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പേ​രാ​മ്പ്ര എ​ക്സൈ​സ് ഓ​ഫി​സി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. സു​ദീ​പ് കു​മാ​ർ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ പി.​കെ സ​ബീ​ർ​അ​ലി, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് പി.​പി ജ​യ​രാ​ജ്‌, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഘു​നാ​ഥ്, ഷ​ബീ​ർ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

Related Articles

Leave a Reply

Back to top button