
തൃശ്ശൂർ : തൃശ്ശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ് ആർ ടി സി ബസിന് തീപിടിച്ചു. തൃശ്ശൂർ -കോട്ടയം സൂപ്പർഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. നാട്ടുകാർ ഉടൻ തന്നെ തീ അണച്ചതിനാൽ അപകടം ഒഴിവായി.
തീപിടിക്കുന്നത് നാട്ടുകാർ കാണുകയും ഉടൻ ബസ് നിർത്തി ആളുകളെ ഇറക്കി തീ അണക്കുകയായിരുന്നു.പിന്നീട് ഫയർ ഫോഴ്‌സ് എത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.തീപിടിച്ചതിന് കാരണം എന്താണെന്ന് വ്യക്തമല്ല





