
കോഴിക്കോട് : വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മലോൽ മുക്ക് തെക്കേ മലോൽ റിയാസിന്റെ മകൻ ഷാനിദിനെ(16) യാണ് കഴിഞ്ഞദിവസം രാത്രി ഒമ്പതര മുതൽ കാണാതായത്.
വടകര മഹാരാജാസ് കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. രാത്രി വീട്ടിലെത്താൻ വൈകിയതിന് ഉമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. കറുത്ത ടീഷർട്ടും കറുത്ത പാന്റുമാണ് വേഷം. വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ 7025349068 എന്ന നമ്പറിൽ ബന്ധപ്പെടുക.





