Thiruvananthapuram

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Please complete the required fields.




തിരുവനന്തപുരം : പട്ടികജാതി പെൺകുട്ടിയെ വിവാഹം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തു (23) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പഠിക്കുന്ന കാലയളവിൽ ഇരുവരും സുഹൃത്തുകളായിരുന്നു. അതിന് ശേഷം പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു.

എന്നാൽ പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറി. തുടർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകുകയും കിളിമാനൂർ പൊലീസ് ആര്യനാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button