Kozhikode

ബൈക്ക് അപകടം; രണ്ട് വിദ്യാർത്ഥികൾക്കും ലോട്ടറി വില്പനക്കാരനും പരിക്കേറ്റു

Please complete the required fields.




കോഴിക്കോട് : വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ബൈക്ക് അപകടം. ഇന്ന് രാവിലെ രാവിലെ 9 30നാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ലോട്ടറി വില്പനക്കാരനും പരിക്കേറ്റു.

സാരമായി പരിക്കേറ്റ ലോട്ടറി വില്പനക്കാരൻ കളിക്കുന്ന് സ്വദേശി നാണുവിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കോടിച്ച വടകര പോളിടെക്നിക് വിദ്യാർത്ഥി തിനൂർ മണ്ടോംകണ്ടിയിലെ സിയാദിനും, ബൈക്കിന് പിന്നിൽ ഉണ്ടായിരുന്ന നാദാപുരം മോഡൽ സ്കൂൾ വിദ്യാർത്ഥി കബീറിനും നിസ്സാര പരിക്കേറ്റു.

ഇരുവരെയും വാണിമേൽ ആസ്പയർ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. സിയാദിന്റെ ബൈക്കിന് പിന്നിൽ വെള്ളിയോട് നിന്നാണ് കബീർ കയറിയത്.

ഭൂമി വാതുക്കൽ ടൗണിൽ എത്തിയപ്പോൾ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടക്കുകയായിരുന്ന നാണുവിനെ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ നാണുവിനെ വാണിമേലിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

Related Articles

Leave a Reply

Back to top button